സാഹിത്യ നൊബേലിന് ബദലായി ഏര്‍പ്പെടുത്തിയ പുരസ്‌കാരം മെറിസ് കൊണ്ടെയ്ക്ക്
Most Popular (6 hours)

No GoT spoilers for Rose Leslie

- business-standard

Most Popular (24 hours)

Most Popular (a week)

mathrubhumi
3 days ago

സാഹിത്യ നൊബേലിന് ബദലായി ഏര്‍പ്പെടുത്തിയ പുരസ്‌കാരം മെറിസ് കൊണ്ടെയ്ക്ക്

സ്റ്റോക്ഹോം: സാഹിത്യ നൊബേലിന് ബദലായി ഏർപ്പെടുത്തിയ ന്യൂ അക്കാദി പ്രൈസ് ഇൻ ലിറ്ററേച്ചർ കരീബിയൻ എഴുത്തുകാരി മെറിസ് കൊണ്ടെയ്ക്ക്. ലൈംഗികാരോപണങ്ങളെത്തുടർന്ന് സ്വീഡിഷ് അക്കാദമി സാഹിത്യ നൊബേൽ പുരസ്കാര പ്രഖ്യാപനം റദ്ദാക്കിയതോടെയാണ് സ്വീഡനിലെ കലാ സാംസ്കാരിക പ്രവർത്തകർ ചേർന്ന് ബദൽ സാഹിത്യ നൊബേൽ എന്ന ആശയവുമായി മുന്നോട്ട് വന്നത്. കരീബിയൻ ദ്വീപുകളിലെ ഫ്രഞ്ച്അധീന പ്രദേശമായ ഗ്വാഡലോപിലാണ് കൊണ്ടെ ജനിച്ചത്. ഫ്രഞ്ചിൽ എഴുതുന്ന കൊണ്ടെയുടെ പുസ്തകങ്ങൾ ഇംഗ്ലീഷടക്കമുള്ള ഭാഷകളിലേയ്ക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. 20ൽ അധികം നോവലുകൾ എഴുതിയിട്ടുള്ള അവരുടെ ഏറ്റവും പ്രസിദ്ധമായ നോവൽ 1984-85 കാലഘട്ടത്തിൽ പ്രസിദ്ധീകരിച്ച സെഗുവാണ്. ന്യൂ അക്കാദി പിരിവിലൂടെയും സംഭാവനയായും സമാഹരിച്ച 87000പൗണ്ട് ( ഏകദേശം 84 ലക്ഷം ഇന്ത്യൻ രൂപ) സമ്മാനത്തുകയായി ലഭിക്കും. ഡിസംബർ 9ന് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. ബ്രിട്ടീഷ് നോവലിസ്റ്റ് നെയിൽ ഗെയ്മൻ, ജാപ്പനീസ് എഴുത്തുകാരൻ ഹാരുകി മുറകാമി, കിം തുയി, മെറിസ് കോണ്ട എന്നിവരാണ് പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചത്. എന്നാൽ പുരസ്കാരത്തിന് തന്നെ പരിഗണിക്കരുതെന്ന് ഹാരുകി മുറകാമി ന്യൂ അക്കാദമിയെ അറിയിച്ചിരുന്നു. നൊബേൽ പുരസ്കാരത്തിൽ നിന്ന് വ്യത്യസ്തമായി പൊതു വോട്ടിങ്ങിന്റെയും ജൂറി തീരുമാനത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു പുരസ്കാര നിർണയം. ലൈംഗികാരോപണങ്ങളും സാമ്പത്തിക അഴിമതിയും അക്കാദമിയെ പ്രതിരോധത്തിലാക്കിയ പശ്ചാത്തലത്തിലാണ് ഈ വർഷം നൊബേൽ സമ്മാന പ്രഖ്യാപനമില്ലെന്ന് അക്കാദമി അറിയിച്ചത്. ഇതിനെ തുടർന്നാണ് സ്വീഡനിലെ കലാ സാംസ്കാരിക പ്രവർത്തകർ ചേർന്ന് ബദൽ പുരസ്കാരം ഏർപ്പെടുത്തിയത്. Content Highlights :Maryse Conde, Alternative Nobel Literature Prize, New Academy Prize in Literature

Read on the original site


CM, agri min lead team to Paris

- heshillongtimes.com
Hashtags:   

സാഹിത്യ

 | 

നൊബേലിന്

 | 

ബദലായി

 | 

ഏര്‍പ്പെടുത്തിയ

 |