വിവാദത്തിനിടെ ദസ്സോ ഏവിയേഷന്‍ സന്ദര്‍ശിച്ച് പ്രതിരോധമന്ത്രി
Most Popular (6 hours)

Most Popular (24 hours)

Most Popular (a week)

mathrubhumi
8 days ago

വിവാദത്തിനിടെ ദസ്സോ ഏവിയേഷന്‍ സന്ദര്‍ശിച്ച് പ്രതിരോധമന്ത്രി

പാരിസ്: റഫാൽ ഇടപാട് സംബന്ധിച്ച വിവാദങ്ങൾക്കിടെ പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമൻ ഫ്രഞ്ച് കമ്പനിയായ ദസ്സോ ഏവിയേഷൻ സന്ദർശിച്ചു. റഫാൽ വിമാനങ്ങൾ നിർമ്മിക്കുന്ന കമ്പനിയാണ് ദസ്സോ. ദസ്സോ ഏവിയേഷൻ അധികൃതരുമായി സംസാരിച്ച മന്ത്രി റഫാൽ വിമാനങ്ങളുടെ നിർമ്മാണ പുരോഗതി വിലയിരുത്തിയതായും പി.ടി.ഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. അടുത്ത വർഷം സെപ്റ്റംബർ മുതൽ റഫാൽ വിമാനങ്ങൾ ഇന്ത്യക്ക് നൽകിത്തുടങ്ങുമെന്നാണ് വിവരം. 58,000 കോടിയുടെ റഫാൽ യുദ്ധവിമാന ഇടപാടിൽ എൻഡിഎ സർക്കാർ വിവാദക്കുരുക്കിലായതിന് പിന്നാലെയാണ് പ്രതിരോധ മന്ത്രിയുടെ സന്ദർശനം. മൂന്നു ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്ളോറൻസ പാർലിയുമായും നിർമ്മലാ സീതാരാമൻ കൂടിക്കാഴ്ച്ച നടത്തി. പ്രതിരോധമന്ത്രിയുടെ ഫ്രാൻസ് സന്ദർശനത്തെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി വിമർശിച്ചിരുന്നു. റഫാൽ ഇടപാടിൽ റിലയൻസ് ഡിഫൻസിനെ പങ്കാളിയാക്കാൻ ദസ്സോ ഏവിയേഷൻ നിർബന്ധിതരായെന്ന് വെളിപ്പെടുത്തുന്ന രേഖകൾ ഫ്രഞ്ച് മാധ്യമം മീഡിയാപാർട് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. എന്നാൽ മാധ്യമ റിപ്പോർട്ട് ദസ്സോ ഏവിയേഷൻ തള്ളിക്കളഞ്ഞിരുന്നു.

Read on the original site


Hashtags:   

വിവാദത്തിനിടെ

 | 

ദസ്സോ

 | 

ഏവിയേഷന്‍

 |