റോഡ് നിര്‍മാണത്തില്‍ അഴിമതി: തമിഴ്‌നാട് മുഖ്യമന്ത്രിക്കെതിരെ സിബിഐ അന്വേഷണം
Most Popular (6 hours)

How to Colour a Dream

- indianexpress

State Times News Bulletin

- news.statetimes.in

FBI leaker jailed for four years

- dailyexcelsior.com

Most Popular (24 hours)

Most Popular (a week)

mathrubhumi
7 days ago

റോഡ് നിര്‍മാണത്തില്‍ അഴിമതി: തമിഴ്‌നാട് മുഖ്യമന്ത്രിക്കെതിരെ സിബിഐ അന്വേഷണം

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ഇ. പളനിസ്വാമിക്കെതിരായ അഴിമതി ആരോപണത്തിൽ സി.ബി.ഐ അന്വേഷണത്തിന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. റോഡ് കരാറുകൾ നൽകിയതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പളനിസ്വാമിക്കെതിരെ അഴിമതി ആരോപണം ഉയർന്നിരുന്നത്. പ്രതിപക്ഷ പാർട്ടിയായ ഡി.എം.കെ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് എ.ഡി ജഗദീഷ് ചന്ദിരയുടെ ഉത്തരവ് വന്നിരിക്കുന്നത്. വിഷയത്തിൽ വിജിലൻസ് സമർപ്പ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് കോടതി വിധി. വിഷയത്തിൽ വിജിലൻസ് നടത്തിയ അന്വേഷണവും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടും തൃപ്തികരമല്ല എന്ന് കോടതി വ്യക്തമാക്കി കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും സി.ബി.ഐക്ക് കൈമാറാനും കോടതി വിജിലൻസിന് നിർദേശം നൽകി. പ്രാഥമിക അന്വേഷണം മൂന്ന് മാസത്തിനുള്ളിൽ പൂർത്തീകരിക്കണം. സംസ്ഥാനത്ത് റോഡുകൾ നിർമ്മിക്കാനുള്ള 3500 കോടിയുടെ കരാറുകൾ മുഖ്യമന്ത്രി തന്റെ അധികാരം ദുരുപയോഗം ചെയ്ത് തന്റെ ബന്ധുക്കൾക്കും ബിനാമികൾക്കും നൽകിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. വിജിലൻസ് മുഖ്യമന്ത്രിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ആയതിനാൽ കേസിൽ സ്വതന്ത്ര്യ ഏജൻസിയെ കൊണ്ട് അന്വേഷണം നടത്തിക്കണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം. content highlights:CBI Probe Ordered Into Alleged Corruption By Tamil Nadus CM E Palaniswami

Read on the original site


Hashtags:   

റോഡ്

 | 

നിര്‍മാണത്തില്‍

 | 

അഴിമതി

 |