48 മണിക്കൂറില്‍ ഇന്റര്‍നെറ്റ് തടസപ്പെടും; പക്ഷേ പേടിക്കേണ്ട
Most Popular (6 hours)

MPCR directs

- e-pao.org

Vijaya Dashami today

- nepal news

Most Popular (24 hours)

Most Popular (a week)

mathrubhumi
7 days ago

48 മണിക്കൂറില്‍ ഇന്റര്‍നെറ്റ് തടസപ്പെടും; പക്ഷേ പേടിക്കേണ്ട

ലോക വ്യാപകമായി അടുത്ത 48 മണിക്കൂറിനിടെ ഇന്റർനെറ്റ് പണിമുടക്കാൻ സാധ്യത. സൈബർ സുരക്ഷ ശക്തമാക്കുന്നതിന്റെ മാഗമായി ഡിഎൻഎസ് അപ്ഡേറ്റ് ചെയ്യുന്നതിനിടെയാണ് വിവിധ സെർവറുകൾ പണിമുടക്കുക. എന്നാൽ നിമിഷ നേരത്തേക്ക് മാത്രമായിരിക്കും ഇത്. എന്നാൽ ലോകത്ത് എല്ലായിടത്തും ഒരേസമയം ആയിരിക്കില്ല ഇന്റർനെറ്റ് തടസം ഉണ്ടാവുക. ഇന്റർനെറ്റ് സേവനദാതാക്കൾ രാജ്യാന്തര ഡൊമൈനുകളിലെ മാറ്റം അപ്ഡേറ്റ് ചെയ്യുന്നതോടെ തടസം പരിഹരിക്കപ്പെടും. ഡിഎൻഎസ് ഡൊമൈൻ നെയിം സിസ്റ്റം എന്നത് ഇന്റർനെറ്റിലെ പേരിടൽ സംവിധാനമാണ്. വിവിധ ഡൊമൈൻ നെയിമുകൾ തിരയുമ്പോൾ പ്രസ്തുത വെബ്പേജുകളിലേക്ക് നിങ്ങളെ എത്തിക്കുന്നത് ഈ ഡിഎൻഎസ് സിസ്റ്റം ആണ്. ഇതുമായി ബന്ധപ്പെട്ട റൂട്ട് കീ സൈനിങ് കീ എന്ന ക്രിപ്റ്റോഗ്രാഫിക് കീ മാറ്റുന്ന പ്രക്രിയയാണ് ഇപ്പോൾ നടക്കുന്നത്. ആഗസ്റ്റിൽ പ്രഖ്യാപിച്ച ഈ പ്രക്രിയ ഏറെ നാളുകളായി നടന്നുവരുന്നുണ്ട്. ഇതുവരെ ഇന്റർനെറ്റ് ശൃംഖലയെ അത് കാര്യമായി ബാധിച്ചിട്ടില്ല. ലോകത്തെ ഇന്റർനെറ്റ് ഉപയോക്താക്കളെ ഇത് കാര്യമായി ബാധിക്കില്ലെന്ന് ഇന്റർനെറ്റ് കോർപ്പറേഷൻ ഫോർ അസൈൻഡ് നെയിംസ് ആന്റ് നമ്പേഴ്സ് സംഘടന വ്യക്തമാക്കി. വെള്ളിയാഴ്ച രാവിലെയാണ് ഇന്ത്യയിൽ ഇന്റർനെറ്റ് നിശ്ചലമാവാൻ പോകുന്നു എന്ന വാർത്ത ചർച്ചയാവുന്നത്. എന്നാൽ 99 ശതമാനം ഉപയോക്താക്കളേയും അത് ബാധിക്കില്ലെന്ന് ഐസിഎൻഎൻ വ്യക്തമാക്കി. അതേസമയം 48 മണിക്കൂറിൽ എപ്പോൾ വേണമെങ്കിലും ഉപയോക്താക്കൾക്ക് ഇന്റർനെറ്റിൽതടസം നേരിടാം. അത് എപ്പോഴായിരിക്കും എന്ന് മുൻകൂട്ടി പറയാനാകില്ല.

Read on the original site


ITC Ltd gains for fifth session

- business-standard

Fund pick: Reliance Multi Cap

- business-standard
Hashtags:   

മണിക്കൂറില്‍

 | 

ഇന്റര്‍നെറ്റ്

 |