ആര്‍.സി.സിയുടെ ആദ്യ വനിതാ ഡയറക്ടറായി ഡോ. രേഖാ നായര്‍
Most Popular (6 hours)

Soldier commits suicide in Samba

- news.statetimes.in

Most Popular (24 hours)

Dohling admits to dissent in PDF

- heshillongtimes.com

Most Popular (a week)

mathrubhumi
4 days ago

ആര്‍.സി.സിയുടെ ആദ്യ വനിതാ ഡയറക്ടറായി ഡോ. രേഖാ നായര്‍

ഡോ. രേഖാ നായർ തിരുവനന്തപുരം: റീജിയണൽ ക്യാൻസർ സെന്ററിലെ പത്തോളജി വിഭാഗം അഡീഷണൽ പ്രൊഫസറും ദേശീയ രക്താർബുദരോഗ നിർണയ വിദഗ്ധയുമായ ഡോ. രേഖാ നായരെ ഡയറക്ടറായി നിയമിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ആർ.സി.സി.യിലെ നാലാമത്തെ ഡയറക്ടറും ആദ്യത്തെ വനിതാ ഡയറക്ടറുമാണ് ഡോ. രേഖാ നായർ. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് 1984ൽ എം.ബി.ബി.എസിലും 1990ൽ പത്തോളജി എം.ഡി.യിലും ഉന്നത വിജയം നേടിയ രേഖാ നായർ അമേരിക്കയിലെ നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഇംഗ്ലണ്ടിലെ ലീഡ്സ് സർവകലാശാലയിൽ നിന്നും രക്താർബുദ നിർണയത്തിൽ പരിശീലനം നേടിയിട്ടുണ്ട്. 1989ൽ സർവീസിൽ പ്രവേശിച്ച ഇവർക്ക് അദ്ധ്യാപനത്തിലും റിസർച്ചിലും ക്ലിനിക്കൽ വിഭാഗത്തിലുമായി 30 വർഷത്തെ സേവന പരിചയമുണ്ട്. ആർ.സി.സി.യിലെ അഡ്വാൻസ്ഡ് സ്പെഷ്യാലിറ്റി ലാബുകളായ മോളിക്യുലർ ഫ്ളോസൈറ്റോമെട്രി, ഫിഷ്ലാബ്, ഇമ്മ്യൂണോ ഹിസ്റ്റോ കെമിസ്ട്രിലാബ് തുടങ്ങിയവ ഡോ. രേഖ നായരുടെ മേൽനോട്ടത്തിലാണ് ആരംഭിച്ചത്. ദേശീയ അന്തർദേശീയ തലങ്ങളിലുള്ള ജേണലുകളിൽ അമ്പതിൽപരം മെഡിക്കൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രക്താർബുദ നിർണയത്തിലും സ്തനാർബുദ നിർണയത്തിലും പുതിയ വെളിച്ചം പകർന്ന മൈക്രോ ആർ.എൻ.എ.യുടെ കണ്ടുപിടിത്തത്തിന് 2016ൽ ദേശീയ അന്തർദേശീയ പേറ്റന്റ് ലഭിച്ചിട്ടുണ്ട്. ഇപ്പോൾ ഐ.സി.എം. ആറിന്റെ തക്താർബുദ നിർണയ ടാസ്ക് ഫോഴ്സ് അംഗമാണ്.

Read on the original site


Hashtags:   

ആര്‍

 | 

സിയുടെ

 | 

ആദ്യ

 | 

വനിതാ

 | 

ഡയറക്ടറായി

 |