എം.ജെ അക്ബറിനെതിരായ ആരോപണം: പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി
Most Popular (6 hours)

How to Colour a Dream

- indianexpress

State Times News Bulletin

- news.statetimes.in

FBI leaker jailed for four years

- dailyexcelsior.com

Most Popular (24 hours)

Most Popular (a week)

mathrubhumi
7 days ago

എം.ജെ അക്ബറിനെതിരായ ആരോപണം: പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡൽഹി: മീ ടൂ വെളിപ്പെടുത്തലുകളുടെ ഭാഗമായി കേന്ദ്ര സഹമന്ത്രി എം.ജെ അക്ബറിനെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിക്കണമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. അക്ബറിനെതിരെ ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത് ഒരു സ്ത്രീ മാത്രമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിരവധി സ്ത്രീകളാണ് രംഗത്തെത്തിയിട്ടുള്ളത്. മീ ടൂ വെളിപ്പെടുത്തലുകളെ പിന്തുണയ്ക്കുന്നുവെന്ന് താൻ നേരത്തെതന്നെ വ്യക്തമാക്കിയതാണ്. ദീർഘകാലത്തിനുശേഷം ഇത്തരം വെളിപ്പെടുത്തൽ നടത്തുന്നതിൽ എന്തെങ്കിലും തെറ്റുണ്ടെന്ന് കരുതുന്നില്ല. പ്രധാനമന്ത്രി ഇതേപ്പറ്റി സംസാരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മീ ടൂ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബർ രാജിവെക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. അക്ബർ മാധ്യമ പ്രവർത്തകനായിരുന്ന കാലത്ത് അദ്ദേഹത്തിൽനിന്ന് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നുവെന്ന വെളിപ്പെടുത്തലുമായി പല സ്ത്രീകളും രംഗത്തെത്തിയിരുന്നു. എന്നാൽ, ഇതേക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കാൻ കേന്ദ്രമന്ത്രിസഭയിലെ മുതിർന്ന വനിതാ അംഗങ്ങളായ സുഷമ സ്വരാജും നിർമല സീതാരാമനും തയ്യാറായിരുന്നില്ല. എന്നാൽ മീ ടൂ ആരോപണങ്ങളിൽ അന്വേഷണം നടത്തുമെന്നും ഇതിനായി നാലംഗ സമിതി രൂപവത്കരിച്ചുവെന്നും കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനകാഗാന്ധി വ്യക്തമാക്കിയിരുന്നു.

Read on the original site


Hashtags:   

അക്ബറിനെതിരായ

 | 

ആരോപണം

 |