കളമൊരുങ്ങി; പോരാട്ടത്തിന് ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍
Most Popular (6 hours)

RSS outreach Dialogue

- dailyexcelsior.com

Stray dogs maul 4-yr-old to death

- news.statetimes.in

Five panchaloha idols recovered

- business-standard

Sports Snippets

- heshillongtimes.com

Most Popular (24 hours)

Dohling admits to dissent in PDF

- heshillongtimes.com

Most Popular (a week)

mathrubhumi
5 days ago

കളമൊരുങ്ങി; പോരാട്ടത്തിന് ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍

ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സെമിഫൈനൽ. ഭരണം നിലനിർത്താൻ ബി.ജെ.പി.ക്കും തിരിച്ചുവരാൻ കോൺഗ്രസിനും അവസാനവട്ട തയ്യാറെടുപ്പുകൾ നടത്താനുള്ള പോർമുഖം. പൊതുതിരഞ്ഞെടുപ്പിന് മുന്പായി നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനു തീയതി പ്രഖ്യാപിച്ചതോടെ രാജ്യത്തെ രാഷ്ട്രീയരംഗം ചൂടുപിടിച്ചു കഴിഞ്ഞു. ബി.ജെ.പി. ഭരിക്കുന്ന രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, കോൺഗ്രസ് ഭരണത്തിലുള്ള മിസോറം, തെലങ്കാന രാഷ്ട്രസമിതി (ടി.ആർ.എസ്.) ഭരിക്കുന്ന തെലങ്കാന എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പാണ് ശനിയാഴ്ച തിരഞ്ഞെടുപ്പു കമ്മിഷൻ പ്രഖ്യാപിച്ചത്. ഈ സംസ്ഥാനങ്ങളിൽ പെരുമാറ്റച്ചട്ടവും നിലവിൽവന്നുകഴിഞ്ഞു. കർണാടകത്തിലെ മൂന്നു ലോക്സഭാ മണ്ഡലങ്ങളിലെയും രണ്ടു നിയമസഭാ മണ്ഡലങ്ങളിലെയും ഉപതിരഞ്ഞെടുപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. ഛത്തീസ്ഗഢ് മുഖ്യമന്ത്രി -രമൺ സിങ് ആകെ സീറ്റ് 90 കേവല ഭൂരിപക്ഷം 46 നിലവിലെ കക്ഷിനില ബി.ജെ.പി. 49 കോൺഗ്രസ് 39 ബി.എസ്.പി 1 സ്വതന്ത്രർ 1 ഛത്തീസ്ഗഢിൽ ഒന്നാംഘട്ട വോട്ടെടുപ്പ് നവംബർ 12-നും രണ്ടാംഘട്ടം 20-നും നടക്കും. നക്സൽബാധിത മേഖലയിലെ 18 നിയമസഭാ മണ്ഡലങ്ങളിലാകും ആദ്യവോട്ടെടുപ്പ്. തുടർച്ചയായി നാലാംവട്ടം അധികാരത്തിലെത്തുകയാണ് ബി.ജെ.പി.യുടെ ലക്ഷ്യം. മുഖ്യമന്ത്രി രമൺസിങ്ങിനെതിരേ ഭരണവിരുദ്ധവികാരം ശക്തം. ഇത് മുതലെടുക്കാൻ ശക്തനായ നേതാവില്ലാത്തത് കോൺഗ്രസിനെ കുഴയ്ക്കുന്നു. അജിത് ജോഗി പാർട്ടിവിട്ടത് ക്ഷീണമായി. മായാവതി കോൺഗ്രസിനെ തഴഞ്ഞ് അജിത് ജോഗിക്കൊപ്പം ചേർന്നാണ് മത്സരിക്കുന്നത്. അജിത് ജോഗിയെ മുഖ്യമന്ത്രിസ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയാണ് മായാവതി ഇവിടെ പോരാട്ടം നയിക്കുന്നത്. മധ്യപ്രദേശിലും മിസോറമിലും നവംബർ 28-നും രാജസ്ഥാനിലും തെലങ്കാനയിലും ഡിസംബർ ഏഴിനുമാണ് വോട്ടെടുപ്പ്. മധ്യപ്രദേശ് മുഖ്യമന്ത്രി -ശിവരാജ് സിങ് ചൗഹാൻ ആകെ സീറ്റ് 230 കേവല ഭൂരിപക്ഷം 116 നിലവിലെ കക്ഷിനില ബി.ജെ.പി. 165 കോൺഗ്രസ് 58 ബി.എസ്.പി. 4 സ്വതന്ത്രർ 3 2015-ൽ നടന്ന ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക് സിറ്റിങ് സീറ്റ് നഷ്ടമായി. 2018 ഫെബ്രുവരിയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ രണ്ട് സിറ്റിങ് സീറ്റുകളും കോൺഗ്രസ് നിലനിർത്തി. മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന്റെ നേതൃത്വത്തിൽ തുടർച്ചയായി നാലാംവട്ടവും അധികാരം പിടിച്ചെടുക്കാനാണ് ബി.ജെ.പി.യുടെ ശ്രമം. വ്യാപം അഴിമതി പിടിച്ചുലച്ചെങ്കിലും ചൗഹാന്റെ ജനകീയതയ്ക്ക് മങ്ങലേറ്റിട്ടില്ല. ഭരണവിരുദ്ധവികാരമുണ്ടെങ്കിലും രാജസ്ഥാനിലെപ്പോലെ ശക്തമല്ല. കോൺഗ്രസും ബി.ജെ.പി.യുമാണ് മുഖ്യപാർട്ടികളെങ്കിലും പ്രത്യേകിച്ച് യു.പി.യോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളിൽ ബി.എസ്.പി.ക്ക് സ്വാധീനമുണ്ട്. കോൺഗ്രസിന്റെ നേതൃത്വത്തിൽ മഹാസഖ്യമുണ്ടാക്കാനുള്ള ശ്രമം ഇവിടെയും വിജയിച്ചിട്ടില്ല. ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മായാവതി നേരത്തേത്തന്നെ വ്യക്തമാക്കിയിരുന്നു. മഹാസഖ്യത്തിലേക്കില്ലെന്നും ഒറ്റയ്ക്ക് മത്സരിക്കുമെന്നും സമാജ്വാദിപാർട്ടി നേതാവ് അഖിലേഷ് യാദവും പ്രഖ്യാപിച്ചു. മിസോറം മുഖ്യമന്ത്രി - ലാൽതൻവാല ആകെ സീറ്റ് 40 കേവല ഭൂരിപക്ഷം 21 നിലവിലെ കക്ഷിനില കോൺഗ്രസ് 34 എം.എൻ.എഫ്. 5 എം.പി.സി. 1 ബി.ജെ.പി.യുടെ കൈപ്പിടിയിലൊതുങ്ങാതെ നിൽക്കുന്ന ഏക വടക്കുകിഴക്കൻ സംസ്ഥാനമാണ് മിസോറം. പത്തുവർഷമായി കോൺഗ്രസാണ് അധികാരത്തിൽ. മിസോ നാഷണൽ ഫ്രണ്ടിന്റെ പത്തുവർഷത്തെ ഭരണം അവസാനിപ്പിച്ചാണ് കോൺഗ്രസ് അധികാരത്തിലെത്തിയത്. വിമതശല്യമാണ് കോൺഗ്രസിന് ഇവിടെ തലവേദന. ആഭ്യന്തരമന്ത്രി വൻലാൽ സാവ്മ അടുത്തിടെയാണ് രാജിവച്ചത്. അഞ്ചുതവണ മുഖ്യമന്ത്രിയായ ലാൽ തൻവാലതന്നെയാണ് ഇത്തവണയും കോൺഗ്രസിന്റെ പോരാട്ടത്തിന് നേതൃത്വംനൽകുന്നത്. വിരമിച്ച വൈദികരും സർക്കാർ ഉദ്യോഗസ്ഥരും മുതിർന്ന പത്രപ്രവർത്തകരും ചേർന്ന് രൂപവത്കരിച്ച സോറം എക്സോഡസ് മൂവ്മെന്റ് (ഇസഡ്.ഇ.എം.) സോറം നാഷണലിസ്റ്റ് പാർട്ടി, മിസോറം പീപ്പിൾസ് കോൺഫറൻസ്, സോറം പീപ്പിൾസ് മൂവ്മെന്റ് എന്നിവയുമായി ചേർന്ന് സഖ്യം രൂപവത്കരിച്ചാണ് മത്സരിക്കുന്നത്. വേറെയും പ്രാദേശികപാർട്ടികൾ മത്സരരംഗത്തുണ്ട്. കർണാടകത്തിലെ ശിവമോഗ, ബല്ലാരി, മാണ്ഡ്യ ലോക്സഭാ മണ്ഡലങ്ങളിലും രാമനഗരം, ജാംഖണ്ഡി നിയമസഭാ മണ്ഡലങ്ങളിലുമാണ് ഉപതിരഞ്ഞെടുപ്പ്. നവംബർ മൂന്നിനാണ് വോട്ടെടുപ്പ്. ആറിന് വോട്ടെണ്ണും. മിസോറം നിയമസഭയുടെ കാലാവധി ഡിസംബറിലും മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് നിയമസഭകളുടെ കാലാവധി ജനുവരിയിലുമാണ് തീരുന്നത്. തിരഞ്ഞെടുപ്പ് നേരത്തേയാക്കുന്നതിന് തെലങ്കാന നിയമസഭ പിരിച്ചുവിടുകയായിരുന്നു. തെലങ്കാന മുഖ്യമന്ത്രി -കെ. ചന്ദ്രശേഖരറാവു ആകെ സീറ്റ് 119 കേവല ഭൂരിപക്ഷം 60 നിലവിലെ കക്ഷിനില ടി.ആർ.എസ്. 90 കോൺഗ്രസ് 13 എ.ഐ.എം.ഐ.എം. 7 ബി.ജെ.പി. 5 ടി.ഡി.പി. 3 സി.പി.എം. 1 വീണ്ടും അധികാരത്തിലെത്തുകയെന്ന ലക്ഷ്യത്തോടെ നിയമസഭ നേരത്തേ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ നേരിടുകയാണ് മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു. സർക്കാർ നടപ്പാക്കുന്ന ക്ഷേമപദ്ധതികളോടുള്ള ജനങ്ങളുടെ അനുകൂലവികാരം വോട്ടാക്കി മാറ്റുകയാണ് ടി.ആർ.എസ്. നേതാവിന്റെ ലക്ഷ്യം. ബി.ജെ.പി. ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. എൻ.ഡി.എ. സഖ്യത്തിൽനിന്ന് പുറത്തുവന്ന ടി.ഡി.പി.യുമായി ചേർന്നാണ് കോൺഗ്രസ് മത്സരിക്കുന്നത്. തെലങ്കാന ജനസമിതിയും സി.പി.ഐ.യും കോൺഗ്രസിനൊപ്പം ചേർന്നാണ് മത്സരിക്കുന്നത്. 28 ചെറുപാർട്ടികൾ ചേർന്ന ബഹുജൻ ലെഫ്റ്റ് ഫ്രണ്ടിന്റെ ഭാഗമാണ് സി.പി.എം. രാജസ്ഥാൻ മുഖ്യമന്ത്രി - വസുന്ധര രാജസിന്ധ്യ ആകെ സീറ്റ് 200 കേവല ഭൂരിപക്ഷം 101 നിലവിലെ കക്ഷിനില ബി.ജെ.പി. 163 കോൺഗ്രസ് 21 എൻ.പി.പി. 4 ബി.എസ്.പി. 3 മറ്റുള്ളവർ 9 ഈ വർഷമാദ്യം രണ്ട് ലോക്സഭാ സീറ്റുകളിലേക്കുംഒരു നിയമസഭാ സീറ്റിലേക്കും നടന്ന ഉപ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി.ക്ക് കനത്ത പരാജയം കോൺഗ്രസിനെയും ബി.ജെ.പി.യെയും മാറിമാറി അധികാരത്തിലെത്തിക്കുന്നതാണ് സംസ്ഥാനചരിത്രം. ബി.ജെ.പി.ക്കെതിരേ ഭരണവിരുദ്ധവികാരം ശക്തം. മുഖ്യമന്ത്രി വസുന്ധരരാജെയുടെ പ്രവർത്തനശൈലിക്കെതിരേ പാർട്ടിക്കുള്ളിൽത്തന്നെ ഭിന്നതയുണ്ട്. വിമതർ പാർട്ടിക്ക് ഭീഷണിയാണ്. ഈ വർഷമാദ്യം രണ്ട് ലോക്സഭാസീറ്റിലേക്കും ഒരു നിയമസഭാസീറ്റിലേക്കുംനടന്ന ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി. തോറ്റിരുന്നു. ബി.ജെ.പി.യെ പുറത്താക്കാൻ ബി.എസ്.പി.യുമായി കോൺഗ്രസ് സഖ്യത്തിന് ശ്രമിച്ചെങ്കിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന മായാവതിയുടെ പ്രഖ്യാപനം തിരിച്ചടിയായി. മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ 15 വർഷമായി ബി.ജെ.പി.യാണ് അധികാരത്തിൽ. രാജസ്ഥാനിൽ കഴിഞ്ഞതവണ കോൺഗ്രസിൽനിന്ന് ബി.ജെ.പി. അധികാരം പിടിച്ചു. രാജ്യത്ത് കോൺഗ്രസ് ഭരണത്തിലുള്ള ചുരുക്കം സംസ്ഥാനങ്ങളിലൊന്നാണ് മിസോറം. അഞ്ചുസംസ്ഥാനങ്ങളിൽ നവംബർ, ഡിസംബർ മാസങ്ങളിലായി നടക്കുന്ന നിയമസഭാതിരഞ്ഞെടുപ്പ് ബി.ജെ.പി.ക്കും കോൺഗ്രസിനും നിർണായകമാണ്. പ്രത്യേകിച്ച് ബി.ജെ.പി. ഭരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലേത്. 2014-ലെ പൊതുതിരഞ്ഞെടുപ്പിൽ തകർന്നുതരിപ്പണമായ കോൺഗ്രസ് ഒരു തിരിച്ചുവരവിനുള്ള കഠിനപരിശ്രമത്തിലാണ്. വർഷങ്ങളായി ബി.ജെ.പി.യുടെ കോട്ടകളായി തുടരുന്ന സംസ്ഥാനങ്ങളിൽ ലോക്സഭാ തിരഞ്ഞെടുപ്പിനുമുമ്പ് അവർക്ക് കനത്ത പ്രഹരമേൽപ്പിക്കാൻ കഴിഞ്ഞാൽ അത് കോൺഗ്രസിന് മനഃശാസ്ത്രപരമായി നേട്ടമുണ്ടാക്കും. അഭിപ്രായസർവേകളും മറ്റും നൽകിയ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് നിയമസഭാതിരഞ്ഞെടുപ്പുകളെ നേരിടുന്നത്. രാജസ്ഥാനിൽ വൻവിജയവും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും മേൽക്കൈയും പ്രവചിക്കുന്ന സർവേകൾ കോൺഗ്രസ് ക്യാമ്പിൽ ആഹ്ലാദംപകർന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പി.യെയും സംബന്ധിച്ചും അതിപ്രാധാന്യമുള്ളതാണ് ഈ തിരഞ്ഞെടുപ്പുകൾ. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പുകളിലെ രാഷ്ട്രീയസാഹചര്യമല്ല നിലവിൽ. കുതിച്ചുയരുന്ന ഇന്ധനവിലയും സാമ്പത്തികരംഗത്തെ പ്രതിസന്ധികളും റഫാൽ ആരോപണവുമൊക്കെ സർക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ജനപ്രീതിയിൽ വലിയ കുറവുവന്നിട്ടില്ലെന്ന് സ്ഥാപിക്കേണ്ടത് അവർക്കേറെ ആവശ്യമാണ്. മൂന്നുതവണ തുടർച്ചയായി അധികാരത്തിലിരുന്ന മധ്യപ്രദേശിലും ഛത്തീസ്ഗഢിലും കനത്ത ഭരണവിരുദ്ധവികാരത്തെ പാർട്ടിക്ക് മറികടക്കേണ്ടതുണ്ട്. കാർഷികമേഖലയിലെ പ്രതിസന്ധിയും വ്യാപം ആരോപണങ്ങളും മധ്യപ്രദേശിൽ ബി.ജെ.പി.ക്ക് മുൻതിരഞ്ഞെടുപ്പുകളിലില്ലാതിരുന്ന വെല്ലുവിളികൾ ഉയർത്തുന്നു. ഓരോ ടേമിലും കോൺഗ്രസും ബി.ജെ.പി.യും മാറിമാറി അധികാരത്തിൽ വന്നുകൊണ്ടിരിക്കുന്ന രാജസ്ഥാനിൽ അഭിപ്രായസർവേകൾ ബി.ജെ.പി.ക്ക് ഒട്ടും അനുകൂലമല്ല. വസുന്ധര രാജെ സർക്കാർ ജനപ്രീതിയിൽ പിറകിലാണെന്നത് ബി.ജെ.പി. കേന്ദ്രങ്ങളും അംഗീകരിക്കുന്നുണ്ട്. രാജസ്ഥാനിൽ തിരിച്ചടിനേരിട്ടാലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും പിടിച്ചുനിൽക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. സംസ്ഥാന സർക്കാരുകൾക്കെതിരായ വികാരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രചാരണത്തിലൂടെ മറികടക്കാനാണ് ശ്രമം. നിയമസഭാതിരഞ്ഞെടുപ്പുകളിൽ തിരിച്ചടിയേറ്റാൽ അത് എൻ.ഡി.എ.ക്കുള്ളിലും ബി.ജെ.പി.യുടെ ആഭ്യന്തര രാഷ്ട്രീയത്തിലും ചലനങ്ങൾ സൃഷ്ടിക്കും. ഇടഞ്ഞുനിൽക്കുന്ന ശിവസേനയ്ക്കുപുറമേ മറ്റുപാർട്ടികളും പുതിയ നിലപാടുകൾ സ്വീകരിച്ചേക്കാം. ബി.ജെ.പി.ക്കുള്ളിൽ മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ അപ്രമാദിത്വവും ചോദ്യംചെയ്യപ്പെടും. കോൺഗ്രസും ബി.ജെ.പി.യും നേർക്കുനേർ ഏറ്റുമുട്ടുന്ന മൂന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മേൽക്കൈ ലഭിച്ചാൽ ഒട്ടേറെ പ്രാദേശികപാർട്ടികൾ ലോക്സഭാ തിരഞ്ഞെടുപ്പിൽ തങ്ങളുടെ നേതൃത്വത്തിലുള്ള വിശാല മുന്നണിയുടെ ഭാഗമാകുമെന്ന് കോൺഗ്രസ് കരുതുന്നു. സംയുക്ത പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥി എന്ന നിലയിലേക്ക് രാഹുൽ ഗാന്ധിയെ ഉയർത്തിക്കാട്ടാനുള്ള ശ്രമങ്ങൾക്കും ഇത് ഊർജംപകരും. അതേസമയം, ഈ മൂന്ന് നിയമസഭാഫലങ്ങൾ ലോക്സഭാഫലത്തെ സ്വാധീനിക്കില്ലെന്ന് കരുതുന്നവരുമുണ്ട്. 2003-ൽ മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഗഢും പിടിച്ചെടുത്ത ബി.ജെ.പി. മാസങ്ങൾക്കകം 2004-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അധികാരത്തിൽനിന്ന് പുറത്തായതാണ് അവർ ചൂണ്ടിക്കാണിക്കുന്നത്.

Read on the original site


US FORSCOM gets 1st woman chief

- business-standard
Hashtags:   

കളമൊരുങ്ങി

 | 

പോരാട്ടത്തിന്

 |