മീ ടൂ വെളിപ്പെടുത്തലുകളില്‍ അന്വേഷണം: നാലംഗ സമിതി രൂപവത്കരിച്ചു
Most Popular (6 hours)

Most Popular (24 hours)

Most Popular (a week)

mathrubhumi
5 days ago

മീ ടൂ വെളിപ്പെടുത്തലുകളില്‍ അന്വേഷണം: നാലംഗ സമിതി രൂപവത്കരിച്ചു

ന്യൂഡൽഹി: മീ ടൂ വെളിപ്പെടുത്തലുകൾ അന്വേഷിക്കാൻ കേന്ദ്രസർക്കാർ മുൻ ജഡ്ജിമാർ ഉൾപ്പെട്ട നാലംഗ സമിതി രൂപവത്കരിക്കും. കേന്ദ്ര വനിതാ - ശിശുക്ഷേമ മന്ത്രി മേനകാഗാന്ധിയാണ് ഇക്കാര്യം പ്രഖ്യാപിച്ചിട്ടുള്ളത്. മീ ടൂ പ്രചാരണത്തിന്റെ ഭാഗമായി നിരവധി വെളിപ്പെടുത്തലുകൾ പുറത്തുവന്ന സാഹചര്യത്തിലാണിത്. കേന്ദ്രമന്ത്രി എം.ജെ അക്ബർ അടക്കമുള്ളവരാണ് വെളിപ്പെടുത്തലുകളുടെ ഭാഗമായ ലൈംഗിക ആരോപണം നേരിടുന്നത്. വെളിപ്പെടുത്തൽ നടത്തിയവരെ താൻ വിശ്വസിക്കുന്നു. ഓരോ പരാതിക്ക് പിന്നിലുള്ള വേദനയും ആഘാതവും തിരിച്ചറിയുന്നു. അതിനാൽ ഈ പരാതികൾ അന്വേഷിക്കാനായി മുതിർന്ന നിയമജ്ഞരും മുൻ ജഡ്ജിമാരും ഉൾപ്പെട്ട നാലംഗ സമിതി രൂപവത്കരിക്കും. ഈ സമിതി മീ ടൂ പരാതികളിൽ വാദംകേട്ട് ആവശ്യമായ നടപടി കൈക്കൊള്ളുമെന്നും കേന്ദ്രമന്ത്രി പി.ടി.ഐ വാർത്താ ഏജൻസിയോട് പറഞ്ഞു. പരാതികളിൽ നടപടി സ്വീകരിക്കാൻ ആവശ്യമായ നിയമവശങ്ങൾ സമിതി വിലയിരുത്തും. മന്ത്രാലയത്തിന് ആവശ്യമായ ഉപദേശങ്ങളും ഇവർ നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്രമന്ത്രി എം.ജെ അക്ബറിനെതിരെ ഉയർന്ന വെളിപ്പെടുത്തലുകൾ സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. നിലവിൽ പത്തോളം സ്ത്രീകളാണ് കേന്ദ്രമന്ത്രിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്. ഈ വിഷയത്തിൽ മേനകാ ഗാന്ധിയും സ്മൃതി ഇറാനിയുമൊഴികെയുള്ള ബി.ജെ.പി നേതാക്കന്മാർ പ്രതികരിക്കാൻ പോലും തയ്യാറായിരുന്നില്ല.

Read on the original site


Hashtags:   

വെളിപ്പെടുത്തലുകളില്‍

 |