പി.എഫ് പെന്‍ഷന്‍: 2014 ലെ ഭേദഗതി റദ്ദാക്കി; തൊഴിലാളികള്‍ക്ക് അനുകൂലമായി വിധി
Most Popular (6 hours)

Most Popular (24 hours)

Most Popular (a week)

mathrubhumi
5 days ago

പി.എഫ് പെന്‍ഷന്‍: 2014 ലെ ഭേദഗതി റദ്ദാക്കി; തൊഴിലാളികള്‍ക്ക് അനുകൂലമായി വിധി

കണ്ണൂർ: എംപ്ലോയീസ് പ്രോവിഡന്റ് പെൻഷൻ പദ്ധതിയിലെ അനീതിക്കെതിരായി ശക്തമായ താക്കീതോടെ കേരള ഹൈക്കോടതി വിധി. ശമ്പളത്തിന് ആനുപാതികമായി പെൻഷൻ വിഹിതം നൽകാനുള്ള ഓപ്ഷന്കട്ട് ഓഫ് തീയ്യതി നിശ്ചയിക്കുകയും പെൻഷൻ പരിഗണിക്കുന്നശമ്പളം 15000 രൂപയാക്കി നിജപ്പെടുത്തിയതും 60 മാസത്തെ ശരാശരി മാസവേതനം പെൻഷന് അടിസ്ഥാനമാക്കി നിശ്ചയിച്ചതുമടക്കമുള്ള തൊഴിലാളിദ്രാഹകരമായ ഭേദഗതികളെല്ലാം റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി. എന്നാൽ സ്ഥാപനത്തിൽ സ്വന്തമായി ട്രസ്റ്റ് രൂപവൽക്കരിച്ച്പി.എഫ്. കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളിലെ പെൻഷൻ കേസുകൾ ഇപ്പോഴത്തെ വിധിയുടെ പരിധിയിൽ വന്നിട്ടില്ല. ആനുകൂല്യങ്ങൾ നിഷേധിച്ചതിനെതിരെ പതിനയ്യായിരത്തോളം പേർ കക്ഷിചേർന്നിട്ടുള്ള 507കേസുകളിലാണ് ജസ്റ്റീസുമാരായ സുരേന്ദ്രമോഹൻ, എ.എൻ.ബാബു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞത്. മുഴുവൻ ശമ്പളത്തിനും ആനുപാതികമായി പെൻഷൻ വിഹിതം സ്വീകരിക്കുക, മുഴുവൻ ശമ്പളത്തിനും ആനുപാതികമായി പെൻഷൻ നൽകുക, ഇതുമായി ബന്ധപ്പെട്ട് കട്ട് ഓഫ് ഡേറ്റ് നിശ്ചയിച്ചത് റദ്ദാക്കുക, പെൻഷൻ കണക്കാക്കാൻ അവസാനത്തെ 60 മാസത്തെ ശമ്പളത്തിന്റെ ശരാശരി കണക്കാക്കുന്ന നിയമവിരുദ്ധ ചട്ടം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർ കേരള ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ വാദം പൂർത്തിയായി ഒന്നര കൊല്ലത്തിന് ശേഷമാണ് വിധി പ്രഖ്യാപനമുണ്ടായത്. പി.എഫ്. പെൻഷൻ കേസുകളിൽ കേരള ഹൈക്കോടതിയാണ് ആദ്യമായി ജീവനക്കാർക്ക് അനുകൂലമായി വിധി പറഞ്ഞത്. ക്ഷേമപെൻഷനുകളേക്കാളും കുറഞ്ഞ തുകയാണ് പി.എഫ്. പെൻഷനായി ലഭിക്കുന്നതെന്ന് കാട്ടിയായിരുന്നു കേസുകൾ. ഈ കേസിലെ കേരള ഹൈക്കോടതി വിധി സുപ്രിംകോടതി ശരിവെച്ചിരുന്നു. എന്നാൽ കേരള ഹൈക്കോടതി തൊഴിലാളികൾക്കനുകൂലമായി വിധി പറഞ്ഞതോടെ പി.എഫ്്. ഓർഗനൈസേഷൻ ധൃതിപിടച്ച്പി.എഫ്. പെൻഷൻ ചട്ടങ്ങൾ ഭേദഗതി ചെയ്യുകയായിരുന്നു. 2014 സെപ്റ്റംബർ ഒന്നിന് നിലവിൽവന്ന ഭേദഗതി പി.എഫ്. പെൻഷൻകാരെയും പി.എഫ് വരിക്കാരെയാകെയും വലിയ പ്രയാസത്തിലാക്കി. ശമ്പളം എത്രയായാലും 15000 രൂപയിൽത്താഴെ മാത്രമേ പി.എഫിന്റെ പരിധിയിൽ വരൂ എന്നും ഇനിയൊരിക്കലും വർധിച്ച തുകക്ക് ഓപഷൻ നൽകാനാവില്ലെന്നും 12 മാസത്തെ ശരാശരി വേതനത്തിന്റെ അടിസ്ഥാനത്തലാണ് പെൻഷൻ നൽകേണ്ടതെന്ന നിയമത്തിന് പകരം പി.എഫ്. പെൻഷൻ 60 മാസത്തെ ശരാശരി നോക്കി നൽകണമെന്നുമായിരുന്നു. ഭേദഗതി. എന്നാൽ 2016 ഒക്ടോബർ നാലിന് സുപ്രിംകോടതി വിശദമായ വിധി പ്രസ്താവത്തിലൂടെ പെൻഷൻ വിഹിതം സംബന്ധമായ ഓപ്ഷന് കട്ട് ഒഫ് ഡേറ്റ് നിശ്ചയിച്ചത് നിയമവിരുദ്ധമാണെന്ന്് പ്രഖ്യാപിച്ചു. ക്ഷേമത്തിനായി ആവിഷ്കരിച്ച പദ്ധതിയെ പി.എഫ്. ഓർഗനൈസേഷൻ ദുർവ്യാഖ്യാനം ചെയ്യുന്നതിനെതിരെയും സുപ്രിംകോടതി വിരൽചൂണ്ടി. പക്ഷേ 2014 സെപ്തംബർ ഒന്നിന് മുമ്പ് വിരമിച്ചവർക്കേ സുപ്രിംകോടതിയവിധിയുടെ ആനുകൂല്യം ലഭിക്കൂ എന്ന വിചിത്രമായ ഉത്തരവുമായി എത്തുകയായിരുന്നനു പി.എഫ്. ഓർഗനൈസേഷൻ. ഈ ഉത്തരവാണ് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. മാത്രമല്ല സ്ഥാപനങ്ങൽ സ്വന്തമായി പി.എഫ്. ട്രസ്റ്റ് നടത്തുന്നവർക്ക്സുപ്രിംകോടതി വിധി ബാധകമല്ലെന്ന വിചിത്രമായ സർക്കുലറും പി.എഫ്. ഓർഗനൈസേഷന്റെ ഭാഗത്തുനിന്നുണ്ടായി. അതുസംബന്ധിച്ച പ്ര്ത്യേകമായി ഉള്ള കേസുകൾ ഇപ്പോൾ വിധി പറഞ്ഞതിൽ ഉൾപ്പെടുന്നില്ല. എന്നാൽ ട്രസ്റ്റ്രൂപവൽക്കരിച്ച് സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വർധിച്ച പെൻഷൻ ആനുകൂല്യം നിഷേധിക്കരുതെന്ന്നിർദേശിക്കുന്ന വിധിയാണ് നേരത്തെ കേരളഹൈക്കോടതി എഫ്.എ.സി.ടി. ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കേസുകളിൽ നൽകിയത്. പിന്നീട് പി.എഫ്. ഓർഗനൈസേഷൻ ദുർവ്യാഖ്യാനം ചെയ്ത് ട്രസ്റ്റുകളുള്ള സ്ഥാപനങ്ങൾക്ക്കൂടി തുകക്ക് ഓപ്ഷൻ നൽകാനാവില്ലെന്ന്ഉത്തരവിറക്കുകയായിരുന്നു. ട്രസ്റ്റ് രൂപവൽക്കരിച്ച് പി.എഫ്. കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർക്കും മുഴുവൻ ശംബളത്തിനാനുപാതികമായി പെൻഷൻ വിഹിതം ഓപ്റ്റ് ചെയ്യാം എന്നിങ്ങനെ പൂർണമായും തൊഴിലാളികൾക്കനുകൂലമായ കഴിഞ്ഞ ദിവസം ആന്ധ്ര-തെലങ്കാന ഹൈക്കോടതിയിൽനിന്നും ഉണ്ടായിരുന്നു.

Read on the original site


Hashtags:   

എഫ്

 | 

പെന്‍ഷന്‍

 | 

2014

 | 

ഭേദഗതി

 |