പിന്നെയും മായങ്ക് പുറത്ത്; ആദ്യ ടെസ്റ്റിലെ ടീമിനെ നിലനിര്‍ത്തി ഇന്ത്യ
Most Popular (6 hours)

Most Popular (24 hours)

Saina in final of Denmark Open

- heshillongtimes.com

Levante beat Real Madrid 2-1

- heshillongtimes.com

Most Popular (a week)

mathrubhumi
10 days ago

പിന്നെയും മായങ്ക് പുറത്ത്; ആദ്യ ടെസ്റ്റിലെ ടീമിനെ നിലനിര്‍ത്തി ഇന്ത്യ

ഹൈദരാബാദ്: വെസ്റ്റ് ഇൻഡീസിന് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടങ്ങളോടെ ടീമിലെത്തിയ മായങ്ക് അഗർവാളിനെ ഇത്തവണയും പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയില്ല. മായങ്കിന് അരങ്ങേറ്റത്തിന് അവസരമൊരുങ്ങുമെന്ന് കരുതിയിരുന്നെങ്കിലും ആദ്യ ടെസ്റ്റ് വിജയിച്ച ടീമിനെ തന്നെ ഇന്ത്യ നിലനിർത്തി. ഹൈദരാബാദിൽ നാളെയാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. ആദ്യ ടെസ്റ്റിൽ ചെയ്തതുപോലെ തന്നെ മത്സരത്തിന്റെ ഒരു ദിവസം മുൻപ് 12 അംഗ ടീമിനെ പ്രഖ്യാപിച്ചതോടെയാണ് മായങ്കിന്റെ അരങ്ങേറ്റം നീളുമെന്ന് വ്യക്തമായത്. രാജ്കോട്ടിൽ തിളങ്ങാനാകാതിരുന്ന ലോകേഷ് രാഹുലിന് ഒരു അവസരം കൂടി നൽകാൻ ടീം മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു. ഷാർദുൽ താക്കൂർ തന്നെയാണ് ഇത്തവണയും പന്ത്രണ്ടാമൻ. ഇന്ത്യൻ ടീം: വിരാട് കോലി (നായകൻ), ലോകേഷ് രാഹുൽ, പൃഥ്വി ഷാ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, കുൽദീപ് യാദവ്, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ഷാർദുൽ താക്കൂർ അതേസമയം മായങ്കിന് അവസരം നിഷേധിച്ചതിനെതിരേ സോഷ്യൽ മീഡിയയിലൂടെ നിരവധിയാളുകളാണ് രംഗത്തെത്തിയത്. ഓസീസ് പര്യടനത്തിനു മുൻപ് മായങ്കിന് അരങ്ങേറ്റ മത്സരം നൽകണമായിരുന്നുവെന്ന് നിരവധി പേർ ചൂണ്ടിക്കാട്ടി. Content Highlights:mayank agarwal not included in hosts final 12

Read on the original site


PM Modi meets YOG medal winners

- business-standard

Illegal logs seized in NGH

- heshillongtimes.com
Hashtags:   

പിന്നെയും

 | 

മായങ്ക്

 | 

പുറത്ത്

 |